കേരളം

വിദേശ സഹായം സ്വീകരിക്കണം, കേന്ദ്ര നടപടി നിരാശാജനകമെന്നും രാഹുല്‍ ഗാന്ധി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയദുരിതം നേരിടുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്രം കൂടുതല്‍ ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അത് ജനങ്ങളുടെ അവകാശമാണ്. നിലവില്‍ ആവശ്യത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്രത്തിന്റെ നടപടി നിരാശപ്പെടുത്തുന്നതാണ്. ദുരിതാശ്വാസത്തിനായി വിവിധ തലങ്ങളില്‍ നിന്നും വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ഉപാധികളില്ലാത്ത സാമ്പത്തിക സഹായം സ്വീകരിക്കാവുന്നതാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രളയദുരിതത്തില്‍ രക്ഷാദൗത്യത്തിനായി ഒറ്റക്കെട്ടായി നിന്ന കേരളജനതയെ കുറിച്ച് ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാഹുല്‍ ഗാന്ധി ഇടുക്കിയിലേക്ക് പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി