കേരളം

ജോലിക്കിടെ നഴ്‌സ് കുഞ്ഞിന് ജന്മം നല്‍കി, പ്രളയത്തിനിടെ നിറവയറുമായി രോഗികളെ പരിചരിച്ച് മാലാഖ

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തെ തുടര്‍ന്ന് മറ്റ് ആശുപത്രിയില്‍ നിന്നും നിരവധി പേരെ ഇവിടേക്ക് മാറ്റിയിരുന്നു. ഇതോടെ ആശുപത്രിയില്‍ ജീവനക്കാരുടെ സേവനം അത്യാവശ്യമായി തീര്‍ന്നു. മുന്നിലെത്തിയവരുടെ വേദനയായിരുന്നു എനിക്ക് പ്രധാനം. അവര്‍ക്ക് വേണ്ട പരിചരണം നല്‍കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അതിനാലാണ് പൂര്‍ണ ഗര്‍ഭിണിയായിട്ടു കൂടി ലീവെടുക്കാതെ മാറി നിന്നത്...ജോലിക്കിടെ കുഞ്ഞിന് ജന്മം നല്‍കിയ നഴ്‌സ് രമ്യ പറയുന്നു...

ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് രമ്യ ജോലി ചെയ്യുന്നത്. വീട്ടുകാര്‍ക്കെല്ലാം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തന്നെയാണല്ലോ ജോലി ചെയ്യുന്നത് എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. പ്രളയം നാടിനെ വിഴുങ്ങിയ ആഗസ്റ്റ് 17ന് 12 മണിക്കൂര്‍ തുടര്‍ച്ചയായി രണ്ട് ഷിഫ്റ്റിലാണ് ശാരീരിക പ്രയാസങ്ങള്‍ മറന്ന് രമ്യ ജോലി ചെയ്തത്. 

18നും ജോലിക്കായി എത്തിയിരുന്നു. അന്ന് രാവിലെ പത്ത് മണിയോടെ വേദന അനുഭവപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയോട് വിവരം പറഞ്ഞു. ഉടനെ ഡോക്ടറെ കണ്ടു. ഭര്‍ത്താവിനെ വിവരം അറിയിച്ചുവെങ്കിലും പ്രളയം മൂലം തൊടുപുഴയില്‍ നിന്നും ആശുപത്രിയിലേക്ക് എത്താനായത് അന്ന് രാത്രി മാത്രം. 

രണ്ട് ദിവസത്തിന് ശേഷം പ്രസവം നടന്നുവെന്നും രമ്യ പറയുന്നു. ആ സമയത്ത് സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയായിരുന്നു കൂടുതല്‍  താങ്ങായതെന്ന് രമ്യ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി