കേരളം

വെള്ളപ്പൊക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രം ചത്തത് 3610 പശുക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വെളളപ്പൊക്കത്തില്‍ പ്രാഥമിക കണക്കു പ്രകാരം ജില്ലയില്‍ 3610 പശുക്കള്‍ ചത്തു. ജില്ലയിലെ 314 ക്ഷീരസംഘങ്ങളില്‍ 150 എണ്ണത്തിലും പ്രളയം നഷ്ടം വരുത്തി. പ്രാഥമിക കണക്കുപ്രകാരം 12 കോടി രൂപയുടെ നഷ്ടമാണ് കണക്കുകൂട്ടുന്നത്

ജില്ലയിലെ പാല്‍ സംഭരണത്തില്‍ ഇപ്പോള്‍ 60 ശതമാനം കുറവുണ്ട്. പ്രളയം കനത്ത ആഘാതം ഏല്‍പ്പിച്ച ക്ഷീരമേഖലയില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനും പുനരുദ്ധാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചു. പ്രളയം ബാധിക്കാത്ത ക്ഷീരസംഘങ്ങളില്‍ നിന്ന് കഴിഞ്ഞ ജൂലൈ 31 ലെ പാല്‍ അളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് രണ്ടുരൂപ പ്രകാരം സംഭാവനയായി സ്വീകരിക്കാനും തീരുമാനിച്ചു. പത്ത് ലക്ഷം രൂപയുടെ കാലിത്തീറ്റ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം