കേരളം

തൃശൂരിലെ രണ്ട് ജ്വല്ലറികളില്‍ ഭിത്തി തുരന്ന് മോഷണം; നാല് ലക്ഷം രൂപയുടെ വെള്ളി കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും നാല് ലക്ഷം രൂപയുടെ വെള്ളി മോഷണം പോയി. തൃശൂരിലെ ഒല്ലൂരില്‍ ജ്വല്ലറികളുടെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത്. ആത്മീയ എന്ന ജ്വല്ലറിയില്‍ നിന്ന് 4.500 കിലോ വെള്ളിയും, അന്ന ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ വെള്ളിയുമാണ് മോഷണം പോയത്. 

ശനിയാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. പൊലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. 

ആത്മീയ ജ്വല്ലറിയില്‍ ഇത് നാലാം വട്ടമാണ് മോഷണം നടക്കുന്നത്. പലപ്പോഴായി നടന്ന കവര്‍ച്ചയില്‍ 12.5 കിലോ സ്വര്‍ണമാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഇവിടെ നിന്നും നാലര കിലോ സ്വര്‍ണം മോഷണം പോയതിന് ശേഷം ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന മോഷണത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട നാലര കിലോയില്‍ 150 ഗ്രാം സ്വര്‍ണം മാത്രമാണ് തിരികെ കിട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത