കേരളം

നവോത്ഥാന സംഘടനകളുടെ യോഗം: എന്‍എസ്എസ് പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല; എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്ന് കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓരോ സംഘടനകള്‍ക്കും ഓരോ നിലപാടാണെന്നും എല്‍ഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാതലത്തിലാണ് ഇന്നു വൈകുന്നേരം നാല് മണിക്ക് യോഗം വിളിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ കയറാന്‍ മാധ്യമങ്ങള്‍ക്ക് പാസ് വേണം എന്നത് പുതിയ കാര്യമല്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാനം പ്രതികരിച്ചു. 

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ ങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. യോഗത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കും. നിലപാടറിയിക്കും. വിഷയത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്  ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എസ്എന്‍ഡിപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. 

യോഗക്ഷേമ സഭാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും ക്ഷണിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം