കേരളം

പാസഞ്ചര്‍ ട്രെയിനുകള്‍ അടിമുടി മാറുന്നു, മെമുവിലേക്ക്?, നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍;'വൈകിയോട്ടം' അവസാനിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തിലെ മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും അടിമുടി പരിഷ്‌കരിക്കാന്‍ ഒരുങ്ങി ദക്ഷിണ റെയില്‍വേ. സംസ്ഥാനത്ത് ഓടുന്ന മുഴുവന്‍ പാസഞ്ചര്‍ ട്രെയിനുകളും മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ് എന്ന മെമു സംവിധാനത്തിലേക്ക് മാറ്റാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 20 പുതിയ മെമു കാര്‍ യൂണിറ്റുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു. അതേസമയം വൈകിയോട്ടം ഏതാനും മാസത്തിനകം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്കു കൂട്ടല്‍.  

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഇപ്പോള്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ മെമുവിലേക്കു മാറും. വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍-കോഴിക്കോട് ലൈനില്‍ രണ്ടു പുതിയ മെമു സര്‍വീസുകള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. മറ്റു ലൈനുകളില്‍ പരമാവധി ശേഷിയിലെത്തിയതിനാല്‍ പുതിയ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കാരണം കൊണ്ടുതന്നെ പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകളും ഉടന്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു റെയില്‍വേ. 

നിലവില്‍ പാസഞ്ചര്‍ കോച്ചുകള്‍ നിര്‍മിക്കുന്നില്ല. വലിയ 12 കോച്ച് യൂണിറ്റുകളാകും മെമുവിലുണ്ടാവുക. അതേസമയം, പുതിയ സര്‍വീസുകള്‍ക്ക് 8 കോച്ചുള്ള യൂണിറ്റുകളാണ്. കേരളത്തിലോടുന്ന മുഴുവന്‍ ട്രെയിനുകളിലും ബയോ ശുചിമുറി എന്ന ലക്ഷ്യം അടുത്ത ജൂണില്‍ പൂര്‍ത്തിയാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി