കേരളം

വ്യാജപ്രചരണം നടത്തി സമുദായങ്ങള്‍ക്കിടയില്‍ ഛിദ്രത സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു : കാന്തപുരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മര്‍കസിലെ തിരുകേശ പ്രദര്‍ശനത്തെക്കുറിച്ച് ചിലര്‍ വ്യാജപ്രചരണം നടത്തി സമുദായങ്ങള്‍ക്കിടയില്‍ ഛിദ്രത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. നവമാധ്യമങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗപ്രദമാണെങ്കിലും ഇതുവഴി ആവശ്യമുള്ളതും ഇല്ലാത്തതും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് സൃഷ്ടാവിലേക്ക് അടുത്തവര്‍. നബിയുടെ ജീവിതം പഠിച്ചവരില്‍ നിന്ന് ഇസ്ലാമിനെ മനസ്സിലാക്കണം. അല്ലെങ്കില്‍ വഴിപിഴക്കുമെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ