കേരളം

ശബരിമലയിലേക്ക് ഭക്തരെ ആകര്‍ഷിക്കാന്‍ സിനിമാതാരങ്ങളും ?; ക്യാംപെയ്‌ന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇതരസംസ്ഥാനങ്ങളില്‍ ഭയം ജനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിപുലമായ ക്യാംപെയ്‌ന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്. മാധ്യമ പരസ്യങ്ങള്‍, സംഘടനകള്‍ എന്നിവ വഴിയും സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രശസ്തരെ ഉപയോഗിച്ചും ശബരിമലയിലെ യഥാര്‍ഥ ചിത്രം അന്യസംസ്ഥാന ഭക്തരിലേക്ക് എത്തിക്കാനാണു ശ്രമം. ആന്ധ്ര, തെലങ്കാന മേഖലയിലെ ഭക്തരെയാണ് പ്രധാനമായും ക്യാംപെയ്‌നിലൂടെ ബോധവല്‍ക്കരിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്. 

വിവാദ വിഷയങ്ങള്‍ ക്യാംപെയ്‌നില്‍ ഒഴിവാക്കും. ക്യാംപെയ്‌ന് ഇതര സംസ്ഥാനങ്ങളിലുള്ള മലയാളി സംഘടനകളുടെ സേവനവും തേടും. ഗുരുസ്വാമിമാരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇതിനു പുറമെയാണ് സിനിമാതാരങ്ങളെയും രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ പരസ്യങ്ങളില്‍ സിനിമാ നടന്മാരെ ബോധവല്‍ക്കരണത്തിനായി ഉപയോഗിച്ചിരുന്നു. ഈ മാര്‍ഗം സ്വീകരിക്കാനാണ് ആലോചന. 

ക്യാംപെയ്ന്‍ സംബന്ധിച്ച് മൂന്നാം തീയതി ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അന്തിമരൂപമുണ്ടാകും. ശബരിമലയില്‍ ഭക്തര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അയ്യപ്പ ഭക്തരായ അന്യഭാഷ നടന്മാരുടെ സേവനം തേടുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നു. ഭക്തരെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കി ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് ക്യാംപെയ്‌നിലൂടെ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം അധികൃതര്‍ സൂചിപ്പിച്ചു. ശബരിമലയിലെ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇത്തവണ ഭക്തരുടെ എണ്ണത്തിലും, നടവരവിലും വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് മറികടക്കുക കൂടിയാണ് പ്രചാരണത്തിലൂടെ ബോര്‍ഡ് ലക്ഷ്യമിടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി