കേരളം

ഇന്ത്യയുടെ ഭൂപടം വിദ്യാബാലന്റെ ശരീരവുമായി ഉപമിച്ചു; പ്രമോദ് രാമന്റെ കഥ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിച്ചുവെന്ന് സംഘപരിവാര്‍

സമകാലിക മലയാളം ഡെസ്ക്

ഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്റെ കഥയെ ചോദ്യം ചെയ്ത് സംഘപരിവാര്‍. സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച  ഇന്ത്യാ പസില്‍ എന്ന ചെറുകഥ ദേശസേനേഹത്തെ മുറിവേല്‍പ്പിച്ചുവെന്ന് പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലി രംഗത്ത് വന്നത്.

'പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്‌നേഹത്തെ മുറിവേല്‍്പിച്ചുവെന്നും പറഞ്ഞു ഒരാള്‍ വിളിച്ചു. കുഞ്ഞുമുഹമ്മദിനെ (കഥാപാത്രം) കണ്ടാല്‍ വിവരം പറഞ്ഞേക്കാമെന്ന് പറഞ്ഞു വച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകനാണ്. ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കണം. എത്ര പെട്ടെന്നാ കഥയൊക്കെ വായിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ എന്തെങ്കിലും ഉണ്ടോന്ന് അന്വേഷിക്കുന്നത്'- പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഥയുടെ വിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നും പക്ഷേ ഇത് വെറുമൊരു വിമര്‍ശനമല്ലെന്നും പ്രമോദ് രാമന്‍ സമകാലിക മലയാളം ഓണ്‍ലൈനോട് പറഞ്ഞു. ഇങ്ങനെയും ചിലര്‍ക്ക് തോന്നുന്നുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കഥയില്‍ ചോദ്യമില്ല എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. അത് ഇപ്പോള്‍ കത്തി നില്‍ക്കുന്ന ഒരു വിഷയുമായി ബന്ധപ്പെട്ടതാണെന്ന് ചിലര്‍ കരുതി. പിന്നീട് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഈ കുറിപ്പ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന കഥയാണ് ഇന്ത്യാ പസില്‍. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നുണ്ട്. കഥ വായിച്ചു വിമര്‍ശിക്കുന്നതൊന്നും പ്രശ്‌നമല്ല, പക്ഷേ ദേശസ്‌നേഹത്തെ മുറിവേല്‍പ്പിച്ചുവെന്ന് പറയുന്നത് വായനയുടെ ഭാഗമല്ലെന്ന് മനസ്സിലാക്കാം. സാഹിത്യ വിമര്‍ശനമല്ല അത്. സദുദ്ദേശപരമായ വിമര്‍ശനമല്ല. അവരെ അസ്വസ്ഥരാക്കുന്ന എന്തോ കഥയിലുണ്ടെന്ന് അവര്‍ കരുതിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനും വാര്‍ത്താ അവതാരകന്‍ എന്ന നിലയിലും മുമ്പും സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി