കേരളം

മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത !; ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കുറയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില ഇന്നു മുതല്‍ കുറയും. എക്‌സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് വിലകുറയുക. പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് തീരുവ മുമ്പ് കൂട്ടിയത്. നിരക്ക് കുറച്ച തീരുമാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതാണ്. എന്നാല്‍ ശനിയാഴ്ച ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് പ്രാബല്യത്തിലാകുന്നത് ഇന്നുമുതല്‍ ആകുകയായിരുന്നു. 

എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി