കേരളം

മാധ്യമ നിയന്ത്രണം : ഉത്തരവില്‍ യുക്തമായ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറല്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. സര്‍ക്കുലറിനെ സംബന്ധിച്ച് ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. 

ഉത്തരവ് ഇറക്കിയത് മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല. മറിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു. ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലെ നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് യുക്തമായ  മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.സി.ജോസഫ് എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തര വകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരോട് ഓഫീസിലും പുറത്തും പ്രതികരണം തേടുന്നതിനും സര്‍ക്കുലറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍