കേരളം

മിന്നൽ പണിമുടക്ക്: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ എൽപിക്കാനുള്ള തീരുമാനത്തിനെതിരെ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നും നടപടിയെടുക്കാൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ 16ന് നടത്തിയ മിന്നൽ പണിമുടക്കിനെതിരെ നടപടിയാവശ്യപ്പെട്ട് പാലാ ആസ്ഥാനമായുള്ള സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷനാണു കോടതിയെ സമീപിച്ചത്. സമരം നടത്തിയ ജീവനക്കാർകെതിരെ കെഎസ്ആർടിസിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്തയച്ചു. എന്നാൽ സർക്കാൻ അനുമതിക്കായി കാത്തിരിക്കേണ്ടെന്നും ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നുമാണ് കോടതി നിർദ്ദേശം.  102 ജീവനക്കാർ പങ്കെടുത്ത സമരം 1.5 കോടി രൂപയാണ് നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടാക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?