കേരളം

 വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഫാത്തിമ മാതാ കോളേജിലെ ആറ്‌അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യചെയ്ത സംഭവത്തിൽ ആറ്‌ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. സജിമോന്‍, ലില്ലി, നിഷ, സോഫിയ ശ്രുതി ക്രിസ്റ്റി എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്.  കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മാനേജ്മെന്റ് നടപടിയെടുത്തത്. 

നവംബര്‍ 28 ബുധനാഴ്ചയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കുകയായിരുന്നു രാഖി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ അധ്യാപകർ പരീക്ഷാഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് ഇറങ്ങിപ്പോയ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.  കൊല്ലം എസ്.എന്‍. കോളേജിന് മുന്നില്‍വച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്