കേരളം

സൗജന്യ യാത്ര അനുവദിച്ചില്ല;  പൊലീസുകാര്‍ ബസിലെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സൗജന്യ യാത്ര അനുവദിക്കാത്തതിന്റെ പേരില്‍ പൊലീസുകാര്‍ സ്വകാര്യ ബസിലെ സീറ്റ് കുത്തിക്കീറിയെന്ന് പരാതി. മൂലമറ്റം തൊടുപുഴ റൂട്ടില്‍ ഓടുന്ന മലനാട് ബസിലാണു സംഭവം. 

ഞായറാഴ്ച വൈകിട്ട് 7നു മൂലമറ്റത്ത് നിന്നു തൊടുപുഴയ്ക്കു സര്‍വീസ് നടത്തുന്ന ബസില്‍ മുട്ടത്ത് നിന്ന് പൊലീസുകാര്‍ കയറുകയായിരുന്നു. യൂണിഫോമിലല്ലാതിരുന്ന ഇവരോടു ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ പൊലീസ് ആണെന്നും ടിക്കറ്റ് വേണ്ട എന്നും പറഞ്ഞു.വാക്കേറ്റത്തിനൊടുവില്‍ ഇവര്‍ തൊടുപുഴയിലേക്ക് ടിക്കറ്റ് എടുത്തു. 

അവസാന ട്രിപ്പായതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ട്രിപ്പ് അവസാനിപ്പിച്ച് ബസ് ഷെഡില്‍ കയറ്റിയിട്ടു. ഇന്നലെ രാവിലെയാണ് സീറ്റ് കുത്തിക്കീറിയതു ശ്രദ്ധയില്‍പെട്ടത്. ഈ സീറ്റിലിരുന്ന് അവസാനം യാത്ര ചെയ്തതു പൊലീസ് എന്നു പറഞ്ഞെത്തിയ സംഘമാണെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സീറ്റ് കീറിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു ബസ് ഉടമ പൊലീസില്‍ പരാതി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ