കേരളം

വനിതാ മതിലിന് തുഷാറിന്റെ പിന്തുണയെന്ന് വെളളാപ്പളളി; വിജയിപ്പിക്കാന്‍ ശാഖകള്‍ക്ക് നിര്‍ദ്ദേശം; എല്ലാവരും അണിചേരണം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:വനിതാമതിലില്‍ എസ്എന്‍ഡിപി പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പരസ്പരസ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ വനിതാ മതില്‍ ഉപകരിക്കും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരു വനിതാ മതിലില്‍ അണി ചേരണം. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ആരെങ്കിലും വിട്ടുനില്‍ക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതില്‍ വിജയിപ്പിക്കാന്‍ ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ശബരിമല, വനിതാ മതില്‍ എന്നീ വിഷയങ്ങള്‍ കൂട്ടിക്കെട്ടി ഭിന്നത ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് യോഗത്തിന്റെ നിലപാടില്‍ മാറ്റമില്ല. നവോത്ഥാനവും ശബരിമലയുമായി കൂട്ടിക്കുഴയ്ക്കരുത്. നവോത്ഥാനവുമായി ബന്ധുപ്പെട്ട് ആര് യോഗം വിളിച്ചാലും എസ്എന്‍ഡിപി പങ്കെടുക്കും. ശബരിമലയിലെ സമരവേദി മാറ്റിയ ബിജെപി നടപടിയെ അഭിനന്ദിക്കുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനെ സ്റ്റാര്‍ ആക്കിയത് സര്‍ക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ നവോത്ഥാനത്തെ ഓര്‍മ്മപ്പെടുത്താനുള്ളതാണ്. നവോത്ഥാന നായകന്മാര്‍ ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്‍ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്‍, അല്ലെങ്കില്‍ നവോത്ഥാന മതില്‍ തുടങ്ങി പല പേരുകള്‍ പറയുന്നു. പേരിലല്ല അതിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്