കേരളം

ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കില്ല, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും ; ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ട് കാനന ക്ഷേത്രമായി നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 

അടുത്ത വര്‍ഷം മുതല്‍ ബാറ്ററി വാഹനങ്ങള്‍ മാത്രമേ നിലയ്ക്കല്‍ നിന്നും പമ്പ വരെ കടത്തി വിടുകയുള്ളൂ. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ട് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും മണ്ഡലകാലത്ത് ക്രമേണെ മാത്രമേ തിരക്കുണ്ടാവുകയുള്ളൂവെന്നും ഭക്തരെത്തുന്നില്ല എന്നത് ശരിയായ പ്രചാരണമല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. നടവരുമാനത്തില്‍ വര്‍ധനയുണ്ടെന്നും ഇന്നലെ മാത്രം കാണിക്ക ഒരു കോടി അഞ്ച് ലക്ഷം രൂപ ലഭിച്ചതായും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ