കേരളം

നവകേരള നിര്‍മ്മാണത്തില്‍ പാളിച്ചയെന്ന് പ്രതിപക്ഷം ; അടിയന്തര പ്രമേയ നോട്ടീസ് : ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ ; ചര്‍ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലെ പാളിച്ചകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിവെ വി ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. നവകേരള നിര്‍മ്മിതി പാളിയെന്നും, സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നുമാണ് സതീശന്‍ ആവശ്യപ്പെട്ടത്. 

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെ നോട്ടീസിന്മേല്‍ ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയ നോട്ടീസ്, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നത്. 

നിപ്പ വൈറസ് രോഗബാധയാണ് നേരത്തെ സഭ പ്രത്യേകം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമേയങ്ങള്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ 24 അടിയന്തര പ്രമേയ നോട്ടീസുകളാണ് ഇത്തരത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''