കേരളം

പരിശോധനാ ഫലം നെഗറ്റീവ്: മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കു കോംഗോ പനി ഇല്ലെന്നു സ്ഥിരീകരിക്കുന്ന പരിശോധനാ ഫലം പുറത്ത്. സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനു വിടുതല്‍ നല്‍കുന്നതില്‍ തടസമില്ലെന്നു ഡിഎംഒ ആശുപത്രി അധികൃതരെ അറിയിച്ചു.

തിങ്കളാഴ്ച ദുബായില്‍ നിന്നു ചികില്‍സയ്‌ക്കെത്തിയ മലപ്പുറം സ്വദേശിക്ക് നേരത്തെ കോംഗോ പനിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാലിലെ ലാബിലേക്ക് അയച്ചത്. മൂത്രാശയ അണുബാധയുടെ ചികില്‍സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി