കേരളം

യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ; ഇടപെട്ടതായി സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ നീക്കുക അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ മുന്‍കൈ എടുത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. സര്‍ക്കാരുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

നിയമസഭ ചേര്‍ന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ഇന്നലെ തന്നെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും, പ്രശ്‌നപരിഹാരത്തിന് ഇനിയും ശ്രമം തുടരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

യുഡിഎഫ് എംഎല്‍എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫ. എന്‍ ജയരാജ് എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്