കേരളം

വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പുന്നല ശ്രീകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്' എന്ന മുദ്രാവാക്യമുയര്‍ത്തി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള വനിതാ മതിലില്‍ മുപ്പത് ലക്ഷത്തിപതിനയ്യായിരം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍.

നവോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന സമിതി ഓഫീസിന്റെ ഉ്ദഘാടനം നാളെ നടക്കും. ജില്ലാ തല നവോത്ഥാന വനിതാ മതില്‍ കമ്മറ്റികളുടെ യോഗം ഈ മാസം 10,11,12 തിയ്യതികളില്‍ ചേരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍ സൃഷ്ടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഈ തീരുമാനമെടുത്തത്.  ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ്  മതില്‍ സൃഷ്ടിക്കുക. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് രൂപം നല്‍കി. കെ സോമപ്രസാദ് എംപിയാണ് ട്രഷറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍