കേരളം

വിവാദങ്ങള്‍ക്ക് വിട; പമ്പയില്‍ അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന വിതരണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

പമ്പ:  അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ പമ്പയില്‍ അന്നദാന വിതരണം ആരംഭിച്ചു. സംഘപരിവാര്‍ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമാജത്തിന് അന്നദാന വിതരണത്തിന്റെ അനുമതി നല്‍കുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രിക്കുന്നത് സമാജമല്ല,  ബോര്‍ഡ് നേരിട്ടാണെന്ന വിശദീകരണം ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു.

തിങ്കളാഴ്ച മുതല്‍ അന്നദാന വിതരണത്തിന്റെ ചുമതല ഏറ്റെടുത്ത സമാജം പ്രവര്‍ത്തകര്‍ ഇന്നലെ മുതലാണ് സജീവമായത്. പമ്പയ്ക്ക് പുറമേ, നിലയ്ക്കല്‍ നടത്തി വരുന്ന അന്നദാനവും സമാജത്തിന്റെ നേതൃത്വത്തിലാണ്.

 ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പസേവാ സമാജം  ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു