കേരളം

വീട്ടുകാര്‍ ധ്യാനത്തിന് പോയ സമയത്ത് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുരിക്കാശേരി പടമുഖത്ത് വീട്ടുകാര്‍ രാത്രി ധ്യാനത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന്  സ്വര്‍ണവും പണവും കവര്‍ന്നു. മുരിക്കാശേരി പടമുഖത്ത്  പടിഞ്ഞാറയില്‍ സണ്ണിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരുപത്തി രണ്ടു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.

 കൊല്ലത്തു ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന സണ്ണി ആഴ്ചയില്‍ ഒരിക്കലാണ് വീട്ടില്‍ എത്താറുള്ളു .സണ്ണിയുടെ ഭാര്യ ബിന്‌സിയും മകളുമാണ് വീട്ടില്‍ താമസിക്കുന്നത്.  ഇവര്‍  മുരിക്കാശേരി പള്ളിയില്‍ ധ്യാനം  കൂടാന്‍പോയ സമയത്തായിരുന്നു മോഷണം. രാത്രി പത്തുമണിയോടെയാണ് വീട്ടില്‍ എത്തിപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. അകത്തുകയറി നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മുരിക്കാശേരി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.  

അലമാരിയില്‍ വിവിധ ഇടങ്ങളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും നഷടപ്പെട്ടു. തുണിയും മറ്റും വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വീടിന്റെ പിന്ഭാഗത്തുകൂടി മോഷ്ട്ടാവ് കള്ളിപ്പാറ റോഡിലേക്ക് പോയതായാണ് സൂചന.  പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍