കേരളം

തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രം ; അച്ചടക്ക നടപടിക്ക് വിധേയര്‍ ; കെപി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജീവനക്കാര്‍ മാത്രമായ തന്ത്രിമാര്‍ അച്ചടക്ക നടപടിക്ക് വിധേയരാണ്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. തന്ത്രിമാരോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമുണ്ട്. ഇതനുസരിച്ചാണ് തന്ത്രിയോട് ബോര്‍ഡ് വിശദീകരണം തേടിയത്. വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരുടെ ജാതി സംബന്ധിച്ച പ്രതികരണത്തിന് ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പറഞ്ഞത്. ഇത്തരത്തില്‍ വര്‍ഗീയ പ്രചാരണം
നടത്തികയാണ് ശശികല ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് വോട്ടിനും സീറ്റിനും വേണ്ടിയുള്ള ബഹളമാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ വല്‍സന്‍ തില്ലങ്കേരി അടക്കമുള്ള പ്രതിഷേധക്കാര്‍ അഴിഞ്ഞാടിയത് നാം കണ്ടതാണെന്ന്, ഇതുസംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. പ്രതിഷേധക്കാരെ ചെറുക്കാന്‍ വേണ്ടിയാണ് സന്നിധാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഭക്തരെ ഒരു തരത്തിലും പൊലീസ് നിയന്ത്രണങ്ങള്‍ ബാധിക്കുന്നില്ല. ഹൈക്കോടതി നിരീക്ഷണ സമിതി പമ്പയിലും സന്നിധാനത്തുമെല്ലാം സന്ദര്‍ശനം നടത്തിയിരുന്നു. 

സര്‍ക്കാരിനെതിരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ക്രമീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല അന്നദാനം നടത്തുന്നത്. ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ല. അന്നദാനത്തിന് സഹായം ചെയ്യുന്നവരുടെ രാഷ്ട്രീയം നോക്കാറില്ല. അന്നദാനത്തിന് ആര് അരിയും സാധനങ്ങളും കൊണ്ടുവന്നാല്‍ വേണ്ടെന്ന് പറയില്ല. അത് കുമ്മനത്തിന്റെ പാര്‍ട്ടിയായാലും ആരായാലും അത് സ്വീകരിക്കും. അത് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷത്തിന് എന്തധികാരമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ