കേരളം

പുറത്തിറങ്ങാനാകുമോ ?; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്. ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന്‍ ജയിലിലാണ്. 

ചിത്തിരആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ 52 കാരിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ കേസില്‍ നേരത്തെ പത്തനംതിട്ട കോടതി സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. എസ്പി ഹരിശങ്കറിന് തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കള്ളക്കേസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. 

അതിനിടെ റിമാന്‍ഡ് കാലാവധി കഴിയുന്ന സുരേന്ദ്രനെ പൊലീസ് ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. ഇന്നലെ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴിയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്തതിന് പൊലീസുകാരനെ സ്സ്‌പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ വിക്രമന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍; മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും