കേരളം

ബോധം പോകാൻ സ്പ്രേ അടിച്ചു ; മയങ്ങാതിരുന്നപ്പോൾ മർദ്ദിച്ചു; തിരുവനന്തപുരത്ത് 80 കാരിയെ കെട്ടിയിട്ട് കവർച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് 80 കാരിയായ വൃദ്ധയെ കെട്ടിയിട്ട് മർദ്ദിച്ച് കവർച്ച നടത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ഒറ്റക്ക് താമസിച്ചിരുന്ന രത്നമ്മയാണ് ആക്രമണത്തിന് ഇരയായത്. 

ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളടക്കം പതിനൊന്നര പവന്‍ നഷ്ടമായി. തുണികൊണ്ട് വായും മുഖവും കൈകളും കെട്ടിയിട്ട ശേഷം ബോധം പോകാനായി സ്പ്രേയടിച്ചു. ബോധം കെടാതിരുന്നതോടെ ദേഹമാസകലം മര്‍ദിച്ചതായും വൃദ്ധ പറഞ്ഞു. 

പരുക്കേറ്റ രത്നമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടംഗ സംഘമാണ്  കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വൃദ്ധ സൂചിപ്പിച്ചു. മോഷ്ടാക്കൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍