കേരളം

ശബരിമലയില്‍ യുവതികളെത്തിയാല്‍ മുസ്ലീപള്ളികളില്‍ ഹിന്ദു യുവതികള്‍ കയറും; പിണറായിയെ സ്ത്രീകള്‍ തടയും; ഭീഷണിയുമായി ഹിന്ദു നേതാവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ മുസ്ലിം പള്ളികളികളിലെ പ്രാര്‍ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷിസംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന് പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത്. 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കമെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 16 ന് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സ്ത്രീകളുടെ നേതൃത്വത്തില്‍ തടയുമെന്നും അര്‍ജുന്‍ സമ്പത്ത് അറിയിച്ചു. 

അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ തീവ്രഹിന്ദുസംഘടനകള്‍ ശ്രമിച്ചേക്കുമെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ 40 സ്ത്രീകള്‍ എത്തുമെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എരുമേലി വാവര് പള്ളിയില്‍ എത്തിക്കാനാണ് നീക്കം. 

വാവര് പള്ളിയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും പ്രാര്‍ത്ഥനാലയത്തില്‍ കടന്ന് പ്രതിഷേധിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ മുസ്ലീം പള്ളിയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെന്ന ചര്‍ച്ച ഉയര്‍ത്തി സുപ്രീംകോടതിയെ സമീപിക്കാനാണ് ഹിന്ദുസംഘടനകള്‍ ലക്ഷ്യമിടുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് എഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍