കേരളം

ഈ പ്രസ്താവനയില്‍ ഞാന്‍ ഒപ്പിട്ടിട്ടില്ല; അത് എന്റെ നിലപാടല്ല; സംഘ്പരിവാര്‍ പ്രചാരണം തുറന്ന് കാട്ടി വി ആര്‍ സുധീഷ്

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വിട്ടയക്കണമെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരനും കോളെജ് അധ്യാപകനുമായ വി.ആര്‍ സുധീഷ്.ഇന്നലെ ബിജെപി കേന്ദ്രങ്ങള്‍ വഴി പുറത്തിറങ്ങിയ പ്രസ്താവനയിലാണ് വി.ആര്‍ സുധീഷും ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അടക്കമുളളവരും ഒപ്പിട്ടെന്ന് വ്യക്തമാക്കിയിരുന്നത്. മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സുധീഷ് താനിതില്‍ ഒപ്പിട്ടിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്. വാര്‍ത്തയില്‍ പറയുന്നത് തന്റെ നിലപാടല്ലെന്നും ഇത് ദുരുദ്ദേശപരമാണെന്നും സുധീഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യ്ക്തമാക്കി

ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു.

എം.ജി.എസ് നാരായണന്‍, ഡോ.കെ.എസ് രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ് രമേശന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, ഷാജി കൈലാസ്, ശത്രുഘ്‌നന്‍, വി.ആര്‍ സുധീഷ്, യു.കെ കുമാരന്‍ , തായാട്ട് ബാലന്‍, ആര്‍.കെ ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്‍, സജി നാരായണന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു