കേരളം

എംഎല്‍എമാരുടെ സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക്;  സ്പീക്കര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമെന്ന് പ്രതിപക്ഷം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം അഞ്ചാം ദിവസത്തിലേക്ക്. നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് സ്പീക്കര്‍ മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

നിരോധനാജ്ഞ നീക്കാനുള്ള സാഹചര്യം നിലവിലില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈയെടുക്കാത്തതിന് ഇന്ന് സഭയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

വി എസ് ശിവകുമാര്‍, എന്‍ ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹമിരിക്കുന്നത്.  ഇവരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെത്തി സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ