കേരളം

ഗൂഗിള്‍ മാപ്പ് ചതിച്ചു, 30 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; വെളളക്കെട്ടില്‍ നിന്ന് നീന്തല്‍ അറിയാത്ത മൂന്നംഗസംഘം രക്ഷപ്പെട്ടത് അതിസാഹസികമായി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗസംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. പാലമറ്റം- ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിന് പോകുകയായിരുന്നു സംഘം.

കോതമംഗലത്ത് പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപം വച്ചാണ് അപകടമുണ്ടായത്. പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയിലേക്ക് കാര്‍ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തൃശൂര്‍ സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. കാര്‍ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിന് മുമ്പേ താഴേക്ക് പതിച്ചു. 

കുരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല് താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നത്. എട്ടടിയോളം വെളളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. വിജനമായ പ്രദേശത്ത് നീന്തല്‍ അറിയാത്ത മൂവരും കാറില്‍ പിടിച്ച് 15 മിനിറ്റോളം കിടന്നു. വെളളക്കെട്ടില്‍ നിന്ന് രക്ഷിക്കണേയെന്നുളള നിലവിളി കേട്ട് ആ സമയം അതുവഴി ബൈക്കിലെത്തിയ സംഘമാണ് ഇവരുടെ രക്ഷക്കെത്തിയത്. ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'