കേരളം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കൈത്താങ്ങുമായി ജര്‍മ്മനി; 720 കോടി രൂപ സഹായ വാഗ്ദാനം നല്‍കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസഹായ വാഗ്ദാനവുമായി ജര്‍മനി. അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കില്‍ 90 ദശലക്ഷം യൂറോ(ഏകദേശം 720കോടി രൂപ)യാണ് ജര്‍മനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേയ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് രാജ്യാന്തര വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ടെക്‌നിക്കല്‍ ഗ്രാന്റായി മുപ്പതുലക്ഷം യൂറോ (ഏകദേശം 24 കോടി രൂപ)നല്‍കാനും തയ്യാറാണെന്നും ജര്‍മനി അറിയിച്ചിട്ടുണ്ട്. കൂടാതെ ഇന്‍ഡോ ജര്‍മന്‍ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ വാട്ടര്‍ മെട്രോയുടെ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കാനും ജര്‍മ്മനി തയ്യാറാണ്. 117 മില്യണ്‍ ഡോളര്‍ (940കോടിരൂപ) നല്‍കാമെന്ന വാഗ്ദാനമാണ് ജര്‍മ്മനി മുന്നോട്ടുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത