കേരളം

മൊബൈല്‍ ആപ്പുവഴി പണം തട്ടുന്ന സംഘത്തെ കണ്ടെത്തി; അക്കൗണ്ട് ഉടമകള്‍ക്ക് നഷ്ടപ്പെട്ടത് 15 ലക്ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രത്യേക മൊബൈല്‍ ആപ് വഴിയാണ് ഈ സംഘം പണം തട്ടുന്നതെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു.

ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെട്ടതായുള്ള നിരവധി പരാതികള്‍ നേരത്തെ തന്നെ സൈബര്‍ഡോമിനും പൊലീസിനും ലഭിച്ചിരുന്നു. ഇത്തരത്തില്‍ പൊലീസിന് ലഭിച്ചിരുന്ന പരാതികള്‍ സൈബര്‍ ഡോമിന് കൈമാറിയിരുന്നു. സൈബര്‍ ഡോം പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. പലയിടങ്ങളില്‍ നിന്നായി പതിനയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ പല ആളുകളില്‍ നിന്ന് നഷ്ടപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിനിടെയാണ് ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകണ്ടത്തിയത്. ഇതിനെ പറ്റി വിശദമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ഡോം ജാര്‍ഖണ്ഡ് പൊലീസും സൈബര്‍ വിദഗ്ധരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൈബര്‍ ഡോമിന് ലഭിച്ച പ്രാഥമിക വിവരം.വിശദമായ അന്വേഷണം നടക്കുകയാണെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു.

ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പ്രത്യേക ആപ് രൂപികരിക്കുകയും, ഈ ആപ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിങ്കുമായി ബന്ധിപ്പിച്ച് പണം തട്ടുന്ന രീതിയാണ് അവംലംബിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ പരിശോധന വേണ്ടിവരുമെന്നും സൈബര്‍ ഡോം പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ജാര്‍ഖണ്ഡ് പൊലിസുമായി സഹകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈബര്‍ഡോം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്