കേരളം

കിത്താബിനെ ഏറ്റെടുത്ത് എസ്എഫ്‌ഐ; വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ വേദി ഒരുക്കും

സമകാലിക മലയാളം ഡെസ്ക്

വിവാദമായ നാടകം അവതചരിപ്പിക്കാന്‍ കുട്ടികള്‍ തയ്യാറാണെങ്കില്‍ വേദി എസ്എഫ്‌ഐ ഒരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ ദേവ്. അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്എഫ്‌ഐ വേദിയൊരുക്കും.അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബ്. കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങള്‍. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്എഫ്‌ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കും-സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

 സംസ്ഥാന കലോത്സവ വേദിയില്‍ നാടകം അവതരിപ്പിക്കാന്‍ സാധിക്കാതെ നിരകണ്ണുകളുമായിരിക്കുന്ന മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കിത്താബിന് വേണ്ടിയുള്ള പ്രതികരണങ്ങള്‍ സജീവമായിരുന്നു. കിത്താബിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐയും എഐഎസ്എഫും രംഗത്ത് വന്നിരുന്നു. 

കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ നാടകം ഇസ്‌ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് വിവിധ ഇസ്‌ലാമിക മത സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംസ്ഥാന കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍