കേരളം

നന്നായി വസ്ത്രം ധരിച്ചെത്തും, സംശയം തോന്നാത്ത വിധത്തില്‍ പെരുമാറ്റം; വിവാഹച്ചടങ്ങിനിടെ കുട്ടികളെ തന്ത്രപരമായി അടുത്ത് നിര്‍ത്തി മാല തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

വടകര: വിവാഹച്ചടങ്ങിനിടെ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തന്ത്രപൂര്‍വം തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍. തലശേരി സ്വദേശിനി റസ്‌നയെയാണ് വടകര റൂറല്‍ എസ്.പിയുടെ പ്രത്യേക സംഘം പിടികൂടിയത്. കുട്ടിയെ തന്ത്രപരമായി അടുത്ത് നിര്‍ത്തി മാല കവര്‍ന്നെടുക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് അന്വേഷണത്തിന് സഹായമായത്. 

വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തില്‍ നിന്ന് അഞ്ചര പവന്‍ തട്ടിയെടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് റസ്‌നയെ പിടികൂടാന്‍ സഹായിച്ചത്. നന്നായി വസ്ത്രം ധരിച്ച് വിവാഹച്ചടങ്ങിനെത്തുന്ന റസ്‌ന കുട്ടികളെ ലക്ഷ്യമിട്ടാണ് കവര്‍ച്ച നടത്തുന്നത്. സംശയം തോന്നാത്ത വിധത്തില്‍ പെരുമാറുകയും തിരക്കിനിടയില്‍ കുട്ടികളുടെ മാലയോ വളയോ കവര്‍ന്നെടുക്കുകയോ ചെയ്യും. സഹായത്തിനായി റസ്‌ന പലപ്പോഴും ബന്ധുക്കളെയും കൂട്ടാറുണ്ട്. നിരവധിയിടങ്ങളില്‍ സമാന കവര്‍ച്ചയുണ്ടായ സാഹചര്യത്തിലാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. 

റസ്‌ന കവര്‍ന്ന സ്വര്‍ണം തലശേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ജില്ലയില്‍ മൂന്നിടങ്ങളിലെ കവര്‍ച്ചയില്‍ റസ്‌നയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. നേരത്തെ നടക്കാവ് പൊലീസെടുത്ത കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണം തുടങ്ങിയപ്പോഴാണ് ഇവര്‍ വലയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ