കേരളം

പന്തളത്ത് സിപിഎം ഹർത്താൽ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളത്ത് ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.  

ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവുമായ മണിക്കുട്ടൻ എന്ന ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കൊളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു. 

പന്തളത്ത് ശനിയാഴ്ച വൈകിട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന  പ്രതിഷേധ പ്രകടനത്തിന് ശേഷം പന്തളം ഏരിയ കമ്മറ്റി ഓഫീസിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ജയപ്രസാദിനെ ഓട്ടോയില്‍ എത്തിയ എസ്ഡിപി ഐ സംഘം തലയ്ക്ക് പിന്നില്‍ വടിവാളിന് വെട്ടുകയായിരുന്നു എന്ന് സിപിഎം നേതാക്കൾ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍