കേരളം

മലയാളം ദാ മണി മണി പോലെ; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ നൂറ് മാര്‍ക്കും നേടിയത് ഒഡീഷക്കാരി രേവതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പഠിക്കാനും സംസാരിക്കാനും  ഏറ്റവും പ്രയാസമേറിയ ഭാഷകളില്‍ ഒന്നാണ് മലയാളം എന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍ അതൊക്കെ ചുമ്മാ പറയുന്നതാണെന്ന് ഒഡീഷക്കാരിയായ മുദദ് രേവതി പറയും. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടിയിട്ടാണ് രേവതി മലയാളമൊക്കെ ഈസിയായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നത്. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വസ്ത്ര നിര്‍മ്മാണശാലയിലെ ജീവനക്കാരിയാണ് ഈ മിടുക്കി. സാക്ഷരതാ മിഷന്റെ ' ചങ്ങാതി' പരിപാടിയില്‍ പങ്കെടുത്താണ് രേവതി മലയാളം പഠിച്ചത്. ജോലി കഴിഞ്ഞ് ഉറങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വച്ച് മലയാള പഠനത്തിനായി താന്‍ നീക്കി വച്ചിരുന്നുവെന്നും രേവതി വെളിപ്പെടുത്തി. കാര്‍ത്ത്യായനിയമ്മയുടെ 98 മാര്‍ക്കിനെ കടത്തിവെട്ടിയിരിക്കുകയാണ് ഇതോടെ രേവതി

 രേവതിക്ക് പുറമേ ബിഹാറുകാരന്‍ വിക്കി കുമാറും 100 മാര്‍ക്കും വാങ്ങി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ സമ്പൂര്‍ണ സാക്ഷരത ലക്ഷ്യമിട്ട് നടത്തുന്ന അക്ഷര സാഗരം പഠന പദ്ധതിയിലൂടെ കോഴിക്കോടുകാരിയായ 90 കാരി മൈഥിലി മുഴുവന്‍ മാര്‍ക്കും നേരത്തേ നേടിയിരുന്നുവെന്ന് മിഷന്‍ അറിയിച്ചു. 

 കഴിഞ്ഞയിടെയാണ് കായംകുളത്തുകാരി കാര്‍ത്ത്യാനി അമ്മ(96) അക്ഷരലക്ഷം പഠന പദ്ധതിയുടെ ഭാഗമായി പഠിച്ച് 100 ല്‍ 98 മാര്‍ക്ക് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ