കേരളം

ഇതൊന്നും വലിയ തോല്‍വിയല്ല; അരശതമാനം വോട്ട് പോലും കുറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ വലിയ പരാജയമായി വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞടുപ്പ് ഫലം വിലയിരുത്തുന്നതിനായി നാളെ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 98ല്‍ വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍, ഡല്‍ഹിയില്‍ എല്ലായിടത്തും പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ നടന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്. ഇത് തന്നെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിലും സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ലഭിച്ച വോട്ടില്‍ അരശതമാനത്തിന്റെ കുറവ് പോലും ഉണ്ടായിട്ടില്ല. തെരഞ്ഞടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിക്ക് ഗുണകരമല്ലാത്ത ഒരു സ്ഥിതിയും സംജാതമായിട്ടില്ല. ബിജെപിയില്‍ ചേരുന്നവര്‍ 23ാം തിയ്യതി പാര്‍ട്ടിയില്‍ ചേരും. കേരളത്തിലെ അനുകൂലമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുകയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തുന്ന സമരം ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി