കേരളം

കേരളീയ ഭംഗിയില്‍ സിയാലിന്റെ പുതിയ ഒന്നാം ടെര്‍മിനല്‍;  ഉദ്ഘാടനം ഇന്ന് (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും. 40 മെഗാവാട്ടായി ഉയര്‍ത്തിയ സൗരോര്‍ജപദ്ധതിയും  ഇതിനൊപ്പം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഒന്നാം ടെര്‍മിനലിനുമുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍   ഉദ്ഘാടനം നിര്‍വഹിക്കും.  ഇതോടെ 240  കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആറുലക്ഷം ചതുരശ്രയടി വിസ്തൃതിയിലെ അത്യാധുനികവുമായ  സൗകര്യമാണ് യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്. നാലായിരത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇവിടെയുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍  മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. അഡ്വ. മാത്യു ടി  തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ഇന്നസെന്റ്,  കെ വി തോമസ്, മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ എന്നിവര്‍ സംസാരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ