കേരളം

ബസില്‍ തലകറങ്ങി വീണ സ്ത്രീയോട് ജീവനക്കാരുടെ ക്രൂരത, വെള്ളം പോലും നല്‍കാതെ 15 കിലോമീറ്റര്‍ പാഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: ബസില്‍ കലകറങ്ങി വീണ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് വെള്ളം പോലും നല്‍കാതെ ബസ് പഞ്ഞത് 15 കിലോമീറ്റര്‍. ഇവര്‍ വെള്ളം നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറാവാതിരുന്ന ബസ് ജീവനക്കാര്‍ ബസ് നിര്‍ത്താതെ മുന്നോട്ടുപോയി. 

കട്ടപ്പന-കുമളിറൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വണ്ടന്‍മേട്ടില്‍ ബസ് എത്തിയപ്പോള്‍ 55 വയസ് പ്രായം വരുന്ന സ്ത്രീ ബസില്‍ തലകറങ്ങി വീണു. ബസില്‍ തിരക്കായതിനാല്‍ ഇവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയിരുന്നില്ല. ബോധമില്ലാതെ ഇവര്‍ ബസില്‍ നിലത്ത് കിടന്നു. എന്നാല്‍ മറ്റ് സ്‌റ്റോപ്പുകളില്‍ നിന്നും യാത്രക്കാരെ കയറ്റി ബസ് ജീവനക്കാര്‍ യാത്ര തുടര്‍ന്നുവെന്നാണ് ആരോപണം. 

ബസ് കട്ടപ്പനയില്‍ എത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജീവനക്കാരുടെ നടപടിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ച മറ്റ് സ്ത്രീകളോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍