കേരളം

വലിച്ചുകീറല്‍ പ്രസംഗം: കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ പൊലീസ് എടുത്ത കേസില്‍ നടന്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. 

ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചുകീറുമെന്ന കൊല്ലം തുളസിയുടെ പ്രസംഗം വിവാദമായിരുന്നു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുന്നതിനിടയിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയത്. ഇതിനെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊല്ലം തുളസി വിവാദ പ്രസംഗത്തില്‍ മാപ്പുപറഞ്ഞിരുന്നു. വിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്നായിരുന്നു തുളസിയുടെ വിശദീകരണം.

ഇതിനിടയില്‍ കോടതിക്കെതിരെ സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊല്ലം തുളസിക്കെതിരെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി