കേരളം

കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിന് ഇറങ്ങിയാല്‍ നേരിടും; കോണ്‍ഗ്രസ് പ്രക്ഷോഭം നയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും അ്‌ദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ മതിലിന് അണിനിരത്താന്‍ ശ്രമിക്കുന്നത് ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും നിയമനടപടിക്ക് മുതിരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍പോലും പിണറായി വിജയനായിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി വിജയനായിട്ടില്ല. പാലക്കാട് പീഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഈ സര്‍ക്കാര്‍ വന്ന ശേഷം ഉണ്ടായ മാനഭംഗ, പീഡനക്കേസുകളിലെല്ലാം ഡിവിഐഫ്‌ഐക്കാരനോ സിപിഎമ്മുമായി ബന്ധമുള്ളവരോ ആയ ഒരാളെങ്കിലും പ്രതിയായിട്ടുണ്ട് എന്നതാണ് സ്ഥിതിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി പുനഃസംഘടന ഉണ്ടാവും. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വലിയ കമ്മിറ്റികള്‍ ഉണ്ടാവരുത് എന്നാണു വ്യക്തിപരമായ അഭിപ്രായം. റഫേല്‍ ഇടപാട് സംബന്ധിച്ച് പിഎസി മുന്‍പാകെ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കോടതിയില്‍ തെറ്റായ വിവരം നല്‍കിയ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ജനങ്ങളോടു മാപ്പ് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി