കേരളം

കെഎസ്ആര്‍ടിസി: എംപാനല്‍ കണ്ടക്ടര്‍മാരെ ഇന്നുമുതല്‍ പിരിച്ചുവിടും; 3861പേര്‍ക്ക് ജോലി നഷ്ടമാകും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്ന നടപടികള്‍ തുടങ്ങി.3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും തുടങ്ങും. സ്ഥിരം കണ്ടക്ടര്‍മാരുടെ അവധി വെട്ടിക്കുറച്ചെങ്കിലും പലയിടത്തും സര്‍വ്വീസ് മുടങ്ങാനാണ് സാധ്യത. 

മുഴുവന്‍ പേര്‍ക്കുമുളള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്ന് രാവിലെ മുതല്‍ അറിയിപ്പ് കൈമാറും. പിഎസ്‌സി റാങ്കു പട്ടികയിലുളളവര്‍ക്കുളള നിയമന ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കും.പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്തും. കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതിനിടെ എം പാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജീവനക്കാരെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ചക്കകം നടപടിയെടുക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം