കേരളം

മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍: പങ്കെടുത്തില്ലെങ്കിലും ക്ഷീണമുണ്ടാകില്ലെന്ന് എം.എം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ആദ്യം പറയുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്ക് എതിരെ മന്ത്രി എം.എം മണി രംഗത്ത്. മഞ്ജുവാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം.

ആരെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതെന്നും എം എം മണി മലപ്പുറത്ത് പറഞ്ഞു. താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നതിനിടെയാണ് പ്രതികരണവുമായി മണി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍