കേരളം

ജനുവരിയില്‍ നരേന്ദ്രമോദി കേരളത്തിലേക്ക്; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം കേരളത്തിലെത്തിയേക്കും. ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ജനുവരി ആറിന് ആന്ധ്രയിലെ ആണ്ടുരില്‍ അദ്ദേഹം പ്രസംഗിക്കും. ഇതുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ റാലി ആലോചിക്കുന്നത്.

ഇന്ന് ചേരുന്ന ബിജെപി കോര്‍കമ്മറ്റി - സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഇത് അന്തിമമാക്കും. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ന് ഉണ്ടാകും. നിരാഹാരം എട്ടാം ദിവസം പിന്നിട്ട സികെ പത്മനാഭന്‍ അവശനിലയിലായ സാഹചര്യത്തില്‍ നിരാഹാരം അവസാനിപ്പിച്ചേക്കും. പകരം ആളെ ഇന്ന് കണ്ടെത്തും ശോഭാ സുരേന്ദ്രന്‍ നിരാഹാരസമരം ആരംഭിക്കുമെന്നാണ് സൂചന. അതേസമയം നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിയിലെ മുരളീധര വിഭാഗം നേതാക്കളാരും സമരപ്പന്തലില്‍ എത്തുന്നില്ലെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി