കേരളം

ലുലു ​ഗ്രൂപ്പിൽ നിന്ന് കോടികൾ വെട്ടിച്ച് മുങ്ങിയ മുൻ ജീവനക്കാരൻ പൊലീസ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിയാദിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് കോടികൾ വെട്ടിച്ച് മുങ്ങിയ മുൻ ജീവനക്കാരനെ പൊലീസ് പിടികൂടി. 4.5 കോടി രൂപ വെട്ടിച്ച് തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞ തുമ്പ സ്വദേശി ഷിജു ജോസഫിനെയാണ് പിടികൂടിയത്. റിയാദിലെ ലുലു അവന്യൂവിലെ മാനേജരായിരുന്ന ഷിജുവും, ജോർദ്ദാൻ സ്വദേശിയായ മുഹമ്മദ് ഹക്കീമും ചേർന്നായിരുന്നു തട്ടിപ്പ്. 

മുഹമ്മദ് ഹക്കീം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നാണ് കണ്ടെയ്നറുകള്‍ വഴി ലുലിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്നത്. ഈ സാധനങ്ങള്‍ വ്യാജ ബില്ലുകളുണ്ടാക്കി മറ്റ് സ്ഥാപനങ്ങളിലേക്ക് മറിച്ചുവിറ്റാണ് പണം തട്ടിയെടുത്തത്. ഒന്നര വർഷം നീണ്ട തട്ടിപ്പ് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഷിജു ജോസഫ് റിയാദിൽ നിന്ന് തന്ത്രപരമായ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. 

ആദ്യം റിയാദ് പൊലീസിലും പിന്നീട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ പരാതി നൽകി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പൊലീസിൻറെ സഹായത്തോടെയാണ് തുമ്പ പൊലീസ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ