കേരളം

'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോടിയേരിബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ്. മറ്റൊരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ്. അതിന് ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. രാഷ്ട്രീയത്തിന് അതീതമായ മതേതര നിലപാടാണ് എന്‍എസ്എസിന് എന്നുമുള്ളത്. സമീപകാല സാഹചര്യങ്ങളിലെ നിരാശ മൂലമാണ് കോടിയേരിയുടെ പ്രസ്താവന. സ്വന്തം വീഴ്ചകള്‍ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. എന്‍എസ്എസിനെക്കുറിച്ചുള്ള അജ്ഞതയാണ് കോടിയേരിയുടെ വിമര്‍ശനം വെളിപ്പെടുത്തുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ എന്‍എസ്എസ്, ആര്‍എസ്എ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എന്‍എസ്എസിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു. മന്നത്ത് പദ്മനാഭന്‍ മുന്നോട്ടുവെച്ച ആശയമാണ് വനിതാമതിലിലൂടെ കേരളത്തിലെ സ്ത്രീകള്‍ ഉദ്ഘോഷിക്കാന്‍ പോകുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം