കേരളം

കേരളം പിടിക്കണം: തന്ത്രങ്ങള്‍ മെനയാന്‍ മോദിയും അമിത് ഷായും സംസ്ഥാനത്തേക്ക്, പത്തനംതിട്ട കേന്ദ്രമാക്കി പ്രചാരണം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. ജനുവരിയിലാണ് മോദിയുടെ കേരളാ സന്ദര്‍ശനം. ജനുവരി ആറിന് കേരളത്തിലെത്തുന്ന മോദി പത്തനംതിട്ടയിലെ റാലിയില്‍ പങ്കെടുക്കും. ഡിസംബര്‍ 30നാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. 

നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ മോദി പത്തനംതിട്ടയില്‍ അഭിസംബോധന ചെയ്യും. കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നത്. ജനുവരി 27ന് അദ്ദേഹം തൃശ്ശൂരിലുമെത്തും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ 30ന് കേരളത്തിലെത്തും. പിറ്റേദിവസം പാലക്കാട്ട് നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് ഇരുവരും എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ