കേരളം

ക്രിസ്മസ് കാല ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; ​ഗുണഭോക്താക്കളാവുന്നത് 45 ലക്ഷംപേർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കുള്ള  സാ​മൂ​ഹി​ക​ക്ഷേ​മ-​ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം ഇന്നു മുതൽ. ക്രിസ്മസിന് ആഘോഷങ്ങളുള്ളത് കണക്കിലെടുത്താണ് പെൻഷൻ വിതരണം നേരത്തേയാക്കിയത്.

23 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലും 20 ലക്ഷം പേർക്ക് വീടുകളിലേക്കുമാണ് തുക എത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 

പുതിയതായി പെൻഷന് അപേക്ഷിച്ച മൂന്നേകാൽ ലക്ഷം പേർക്കും ഇക്കുറി ആനുകൂല്യം ലഭിക്കും.  ആ​ഗ​സ്​​റ്റ്​ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള പെ​ന്‍ഷ​നാ​ണ് ന​ൽ​കു​ന്നത്. സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ 1893 കോ​ടി​യും ക്ഷേ​മ​ബോ​ർ​ഡു​ക​ൾ​ക്കു​ള്ള 253 കോ​ടി​യും അ​ട​ക്കം 2146 കോ​ടി രൂ​പയാണ് അനുവദിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍