കേരളം

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്റെ ഹർജി വീണ്ടും ഹൈക്കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥിയായിരുന്ന പി ബി അബ്ദുൽ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

അബ്ദുൽ റസാഖിന്റെ മരണശേഷവും ഹർജിയുമായി മുന്നോട്ട് പോകാനായിരുന്നു സുരേന്ദ്രന്റെ തീരുമാനം. ഇതോടെ എംഎൽഎ ആയിരിക്കെ മരിച്ച അബ്ദുൽ റസാഖിന് വേണ്ടി മകൻ ഷഫീഖ് റസാഖിനെയാണ് എതിർകക്ഷിയാക്കിയിരിക്കുന്നത്.  

 സുരേന്ദ്രനെതിരെ 89 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർത്ഥിയുടെ വിജയം. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് വേണ്ടി 259 പേർ കള്ളവോട്ട് ചെയ്തെന്നാണ് സുരേന്ദ്രന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം