കേരളം

ലീനയ്ക്ക് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന്; രവി പൂജാരിയുടേതെന്ന് ഒത്തുനോക്കും; കോളുകളുടെ ഉറവിടം പരിശോധിക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കടവന്ത്രയില്‍ നടന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പിന് മുന്‍പ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. 25 കോടി രൂപ ആവശ്യപ്പെട്ട് മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരില്‍ ലീനയെ ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതും രവിപൂജാരിയുടെ യഥാര്‍ത്ഥശബ്ദവുമായി ഒത്തുനോക്കാനുളള ശ്രമത്തിലാണ് പൊലീസ്. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലവട്ടം രവി പൂജാരിയുടെ പേരില്‍ ഫോണ് വിളികള്‍ വന്നിരുന്നതായി നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. 25 കോടി രൂപ ആവശ്യപ്പെട്ട് നിരന്തരം വിളികള്‍ വന്നപ്പോള്‍ താന്‍ ഫോണ് നമ്പര്‍ മാറ്റി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജര്‍ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നല്‍കണം എന്ന വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും നടിയുടെ മൊഴിയില്‍ പറയുന്നു. വന്നതെല്ലാം ഇന്റര്‍നെറ്റ് കോളുകള്‍ ആയതിനാല്‍ ഉറവിടം കണ്ടെത്താന്‍ സാധ്യത വിരളമാണ്. എങ്കിലും തുമ്പ് തേടി പൊലീസ് അന്വേഷണം മുന്നോട്ടുപോകുകയാണ്. 

ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. എന്നാല്‍ ശബ്ദം രവി പൂജാരിയുടേത് ആണോയെന്ന് ഉറപ്പിക്കാന്‍ തല്‍കാലം വഴിയില്ല. കേരളത്തില്‍ പൂജാരയ്ക്ക് കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ല.സല്‍മാന്‍ ഖാന്‍ അടക്കം താരങ്ങളെ ഫോണില്‍ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരിയ്ക്ക് മുന്‍പ് രാജസ്ഥാന്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്നത്തെ ശബ്ദരേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോണ്‍കോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികള്‍ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളില്‍ നോക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത