കേരളം

കാഴ്ചക്കാര്‍ നാണം കെട്ടു; നടുറോഡില്‍ ചോരവാര്‍ന്നു കിടന്നവരുടെ ജീവന്‍ രക്ഷിച്ച് വീട്ടമ്മ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വാഹാനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ബോധരഹിതരായി റോഡില്‍ കിടന്ന രണ്ട് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് വീട്ടമ്മയുടെ ഇടപെടല്‍. പന്തളം മാവേലിക്കര റോഡില്‍ ഇടപ്പോണ്‍ ഐരാണിക്കുടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് നാല്‍പ്പത്തിനാലുകാരിയായ ഗീത സന്തോഷ് എന്ന വീട്ടമ്മ.

ബന്ധുവിന്റെ മകനെ സ്‌കൂളില്‍ അയച്ച ശേഷം മകനുമായി കാര്‍ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് മടങ്ങവെ ആള്‍ക്കൂട്ടം കണ്ടാണ് ഗീത കാര്‍ നിര്‍ത്തിയത്. തലയ്ക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍. ഒട്ടേറെപ്പേര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെ വിവരം അറിയിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ്  ഗീത അശുപത്രി വിട്ടത്.

ഇടപ്പോണ്‍ സംഗീതയില്‍ എസ് സന്തോഷിന്റെ ഭാര്യയാണ് ഗീത. ഭര്‍ത്താവിനൊപ്പം സൗദിയില്‍ ആയിരുന്നു. എട്ടുമാസമായി ഇടപ്പോണിലുള്ള വീട്ടില്‍ താമസമാക്കിയിട്ട്. പരുക്കേറ്റ പ്രകാശ് കോട്ടയം മെഡിക്കള്‍ കൊളേജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി